തൃശ്ശൂർ: ചേലക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ടി.ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു. സിപിഎം സ്ഥാനാർത്ഥിയായി വിജയിച്ച 16-ാം വാർഡ് അംഗം രാമചന്ദ്രന്റെ വോട്ട് യുഡിഎഫിന് ലഭിച്ചു.
അറിയാതെ വോട്ട് മാറിപ്പോയതാണ് എന്നാണ് രാമചന്ദ്രൻ പറയുന്നത്. ഇതോടെ 13 വോട്ട് നേടി ടി. ഗോപാലകൃഷ്ണൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 24 വാർഡുള്ള പഞ്ചായത്തിൽ 12 വീതം സീറ്റുകളാണ് യുഡിഎഫും എൽഡിഎഫും നേടിയിരുന്നത്.
എൽഡിഎഫിലെ പ്രസിഡന്റ് സ്ഥാനാർഥി കെ.നന്ദകുമാറിന് 11 വോട്ടുകൾ ലഭിച്ചു. തോന്നൂർക്കര പാറപ്പുറം 21-ാം വാർഡ് അംഗമാണ് ടി.ഗോപാലകൃഷ്ണൻ. പഞ്ചായത്തിലെ ഉയർന്ന ഭൂരിപക്ഷവും ടി.ഗോപാലകൃഷ്ണന് തന്നെയായിരുന്നു. 446 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തെ പ്രതിപക്ഷനേതാവ് കൂടിയായിരുന്നു. പത്ത് വർഷം തുടർച്ചയായി എൽഡിഎഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്.
ആകെ വാർഡ് -24
കക്ഷിനില
എൽഡിഎഫ്- സിപിഎം-12
യുഡിഎഫ്- കോൺഗ്രസ്-11,ലീഗ്-ഒന്ന്
Content Highlights: Congress candidate T. Gopakrishnan elected Chelakkara Panchayat President with 13 votes.
Published: 27 Dec 2025, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented