തിരുവനന്തപുരം: മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ നിരാശയില്ലെന്ന് ചാണ്ടി ഉമ്മൻ. പൂർണ ടേമിൽ എംഎൽഎ ആയി പ്രവർത്തിക്കാത്തതിനാൽ തനിക്ക് പരിചയക്കുറവുണ്ടെന്ന് തോന്നിയിട്ടുണ്ടാകും. മന്ത്രിസ്ഥാനം ലഭിക്കുമെന്ന ജനങ്ങൾക്കുള്ള പ്രതീക്ഷ സ്നേഹം കൊണ്ടുള്ളതെന്നും ചാണ്ടി ഉമ്മൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തനിക്ക് വേണ്ടി സംസാരിച്ച മതമേലധ്യക്ഷന്മാർക്കുൾപ്പെടെ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡിനെ മുതിർന്ന നേതാക്കൾ അതൃപ്തി അറിയിച്ചതിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ, ചില കാര്യങ്ങൾ പിന്നീട് പറയാമെന്നും കൂട്ടിച്ചേർത്തു.
‘എല്ലാ കാര്യങ്ങളും, തുറന്നുപറയാനില്ല. എന്റെ കാരണവരായി നിൽക്കുന്ന വ്യക്തിയാണ് എ.കെ. ആന്റണി. അദ്ദേഹത്തിന്റെ മകനേക്കാളേറെ എന്നെ സ്നേഹിക്കുന്നു. അദ്ദേഹത്തിനും ചില ആശങ്കകളുണ്ടായിരിക്കാം. അതുകൊണ്ടാവാം മന്ത്രിയാക്കാത്തതിനെക്കുറിച്ച് അദ്ദേഹം ആശങ്കപ്പെട്ടത്’, ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ 140 മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
‘മന്ത്രിപദം എന്നത് അനിവാര്യമല്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ് അനിവാര്യത. മന്ത്രി അല്ലെങ്കിലും അതേപോലെ പ്രവർത്തിക്കും. ജന്മനാടിന് വേണ്ടി എന്നും ഞാൻ കാണും. സ്ഥാനമല്ല, നിങ്ങളുടെ മനസ്സിലെ സ്ഥാനമാണ് എനിക്ക് വലുത്’, ചാണ്ടി ഉമ്മൻ പറഞ്ഞു.
Content Highlights: Chandy Oommen denies disappointment over not receiving a ministerial position., Acknowledges lack of full-term MLA experience as a potential factor for the decision., Expresses gratitude to religious leaders and supporters for their public backing., Plans to expand the Oommen Chandy Foundation across all 140 constituencies., Reaffirms commitment to public service regardless of holding a ministerial office.
Published: 19 May 2026, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented