
കൊച്ചി: പാലാരിവട്ടം പാലം കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. പാലം രൂപകല്പന ചെയ്ത ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമ നാഗേഷിനെ വിജിലന്‍സ് ബുധനാഴ്ച മുതല്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന.
ബുധനാഴ്ച വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിനെതിരേ കൂടുതല്‍ ഗുരുതര കണ്ടെത്തലുകളിലേക്ക് വിജിലന്‍സ് നീങ്ങിയതായാണ് റിപ്പോര്‍ട്ട്. പാലത്തിന്റെ രൂപകല്പനയില് ഗുരുതര ക്രമക്കേടുകള്‍ നടന്നതായി ശാസ്ത്രീയമായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും നാഗേഷിനെ പലതവണ കൊച്ചിയില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇന്ന് ഉച്ചയോടെ നാഗേഷിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
റിമാന്‍ഡിലുള്ള ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന ലേക്ഷോര് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സംഘമടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സാധ്യതയുണ്ട്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.
ഇബ്രാഹിം കുഞ്ഞിന്റെ നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് നല്കിയ അപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. അതോടൊപ്പം തന്നെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും പരിഗണിക്കുന്നുണ്ട്.
Content Highlights: Chance of more arrest in Palarivattom Case today
Published: 19 Nov 2020, 09:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented