കൊച്ചി: തെറ്റ് ചെയ്തില്ലെന്ന് ബോധ്യമുണ്ടെന്നും മനഃസാക്ഷി ശുദ്ധമാണെന്നും പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. തെറ്റ് ചെയ്തുവെന്ന ബോധം തന്റെ ഉപബോധ മനസിലെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒരു മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ ഗവണ്‍മെന്റും കഴിഞ്ഞ ഗവണ്‍മെന്റും അതിന് മുമ്പുള്ള ഗവണ്‍മെന്റുമെല്ലാം ചെയ്യുന്ന ജോലിയാണ് മൊബിലൈസേഷന്‍ അഡ്വാന്‍സെന്നും അതാണ് തന്റെ പേരിലുള്ള കുറ്റമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. അല്ലാതെ സിമിന്റ് ഇല്ലാത്തതും കമ്പിയില്ലാത്തതുമല്ലെന്നും അതെല്ലാം കരാറുകാരും ഉദ്യോഗസ്ഥരും ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റ് അറിഞ്ഞിരുന്നില്ലെന്നും രഹസ്യമായി പ്ലാന്‍ ചെയ്ത പദ്ധതി തനിക്കെങ്ങനെ അറിയാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഒരു ഗവണ്‍മെന്റ് വിചാരിച്ചാല്‍, ആ ഗവണ്‍മെന്റ് പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു എസ്.എച്ച്.ഒയും റൈറ്ററും ഉണ്ടെങ്കില്‍ ഏത് കൊലകൊമ്പനേയും അറസ്റ്റ് ചെയ്യാമെന്നും കേസില്‍ കുടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് താനല്ല തീരുമാനിക്കേണ്ടതെന്നും അതെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. മത്സരിക്കുന്ന കാര്യം പാര്‍ട്ടിയും നേതാക്കളും മുന്നണിയുമാണ് തീരുമാനിക്കേണ്ടതെന്നും പാര്‍ട്ടി എന്ത് പറഞ്ഞാലും അത് അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Palarivattom flyover case: V. K. Ebrahimkunju said he had not done anything wrong
Published: 25 Jan 2021, 04:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented