തൃശ്ശൂർ: ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് മാറി ചെയ്ത എൽഡിഎഫ് അംഗം മെമ്പർ സ്ഥാനം രാജിവെച്ചു. കുറുമല പതിനാറാം വാർഡ് അംഗം പി.എൻ. രാമചന്ദ്രനാണ് രാജിവെച്ചത്. 24 വാർഡുകളിൽ 12 വീതം സീറ്റുകൾ നേടി യുഡിഎഫും എൽഡിഎഫും തുല്യനിലയിലായിരുന്നു.
പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടി. ഗോപാലകൃഷ്ണന് പി.എൻ. രാമചന്ദ്രന്റെ വോട്ട് ലഭിച്ചതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് രാമചന്ദ്രൻ വോട്ട് ചെയ്തു. ഇതേ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് മുസ്ലിം ലീഗിലെ ഫൗസിയ ഷെഫീഖ് തിരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ സിപിഎം മുൻ ഏരിയകമ്മിറ്റി സെക്രട്ടറി കെ. നന്ദകുമാറിന് 11 വോട്ടും വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ കെ.എ. ബൽക്കീസക്ക് 12 വോട്ടും ലഭിച്ചു.
വോട്ട് അറിയാതെ മാറിപ്പോയി എന്നാണ് രാമചന്ദ്രൻ പറയുന്നത്. നിലവിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം, വെങ്ങാനെല്ലൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു പരിചയമുള്ള രാമചന്ദ്രൻ വോട്ട് മാറി ചെയ്തെന്നുള്ളത് പിഴവാണെന്ന് കരുതാൻ ആകില്ലെന്നാണ് സിപിഎം വിലയിരുത്തൽ.
ഇതോടെ പാർട്ടി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ രാമചന്ദ്രൻ വിട്ടുനിന്നു. രാമചന്ദ്രന്റെ രാജിയോടെ വാർഡിൽ ഉപതിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയിരിക്കുകയാണ്.
Content Highlights: An LDF member in Chalakkara Grama Panchayat accidentally voted for the UDF candidate in the Presidential election, leading to his resignation and a by-election.
Published: 12 Jan 2026, 04:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented