കോഴിക്കോട്: കോഴിക്കോട് നടന്ന എവേക്ക് യൂത്ത് ഫോര്‍ നേഷന്‍ പരിപാടിയില്‍ സദസിനോട് ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. പ്രസംഗത്തിന് ശേഷം മന്ത്രിക്കൊപ്പം 'ഭാരത് മാതാ കീ ജയ്' ഏറ്റുവിളിച്ചില്ലെന്നതിന്‍റെ പേരിലാണ് കേന്ദ്രമന്ത്രി പ്രകോപിതയായത്.

To advertise here,

കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന പരിപാടിയിലാണ് സംഭവം. തന്റെ പ്രസംഗത്തിന്റെ അവസാനം മന്ത്രി 'ഭാരത് മാത കീ ജയ്' എന്ന് വിളിച്ചു. എന്നാല്‍, സദസ് ഇത് ശക്തിയില്‍ ഏറ്റുവിളിച്ചില്ല. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

സദസില്‍ ഇരുന്ന സ്ത്രീയോട് 'ഭാരതം നിങ്ങളുടെ അമ്മയല്ലേ, അല്ലെങ്കില്‍ വീട്ടില്‍നിന്ന് പുറത്തുപോകണം' എന്ന് മന്ത്രി പറഞ്ഞു. സദസ്സില്‍ ഇരുന്നവര്‍ മുഴുവന്‍ മുദ്രാവാക്യം ഏറ്റുവിളിക്കുംവരെ മന്ത്രി സ്റ്റേജില്‍ നിന്ന് 'ഭാരത് മാതാ കി ജയ്' വിളിച്ചു.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ലെന്നും സുതാര്യമായ അന്വേഷണമാണ് നടക്കുന്നതെന്നും സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണമെന്നും പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ മീനാക്ഷി ലേഖി പറഞ്ഞു.