
ന്യൂഡൽഹി : മൂലധന-വികസനച്ചെലവുകൾ ഊർജിതപ്പെടുത്താനായി സംസ്ഥാനങ്ങളുടെ ധനസ്ഥിതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് അധിക നികുതിവിഹിതം അനുവദിച്ചു. മൊത്തം 1,09,019 കോടി രൂപയാണ് സംസ്ഥാനങ്ങൾക്കായി ശനിയാഴ്ച പ്രഖ്യാപിച്ചത്. കേരളത്തിന് ഈ ഇനത്തിൽ 2597 കോടി രൂപ ലഭിക്കും.
ഓഗസ്റ്റ് 10-ന് പതിവായി ലഭിക്കുന്ന പ്രതിമാസ നികുതി വിഹിതത്തിനു പുറമെയാണ് തുകയെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഉത്തർപ്രദേശിനാണ് ഏറ്റവുംകൂടുതൽ വിഹിതം 19,208 കോടി രൂപ. ബിഹാറാണ് രണ്ടാംസ്ഥാനത്ത്, 10,845 കോടി.
കേരളത്തിന്റെ അയൽസംസ്ഥാനങ്ങളായ തമിഴ്‌നാടിന് 4466 കോടിയും തെലങ്കാനയ്ക്ക് 2370 കോടിയും ആന്ധ്രയ്ക്ക് 4597 കോടിയും കർണാടകയ്ക്ക് 4504 കോടിയുമാണ് അനുവദിച്ചത്.
Content Highlights: Central government released an additional ₹1,09,019 crore for states., Allocation is aimed at boosting capital and development expenditure., Kerala received ₹2,597 crore as an additional installment., Uttar Pradesh received the highest share of ₹19,208 crore., This amount is separate from the regular monthly tax devolution scheduled for August 10.
Published: 02 Aug 2026, 04:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented