പുന്നപ്ര: മാലിന്യശേഖരണത്തിനിടെ അസഭ്യം പറഞ്ഞതായി ഹരിതകർമസേനാംഗങ്ങളുടെ പരാതിയിൽ സ്ഥാനാർഥിക്കെതിരേ പോലീസ് കേസെടുത്തു.
പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് പതിനേഴാം വാർഡിലെ ബി.ജെ.പി. സ്ഥാനാർഥി ഫ്രാൻസിസ് ആൻറണിക്കെതിരേയാണ് പുന്നപ്ര പോലീസ് കേസെടുത്തത്. പുന്നപ്ര വാവക്കാട് പൊഴിക്കുസമീപമുള്ള വീട്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സംഭവം.
സ്ഥാനാർഥി അസഭ്യംപറയുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ഹരിതകർമസേനാംഗങ്ങളായ 27 പേർ ചേർന്നാണ് പരാതി നൽകിയത്.
Content Highlights: case against bjp candidate for abusing haritha karma sena workers
Published: 04 Dec 2025, 07:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented