തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരായ ക്യാപിറ്റല്‍ പണിഷ്മെന്റ് പരാമര്‍ശ വിവാദത്തില്‍ സിപിഎം നേതാവും മുന്‍ എം.പിയുമായ സുരേഷ് കുറുപ്പിനെ തള്ളി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്. വി.എസിനെതിരേ ക്യാപിറ്റല്‍ പണിഷ്മെന്റ് പരാമര്‍ശം ഉണ്ടായിട്ടില്ലെന്ന് കടകംപളളി സുരേന്ദ്രന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സിപിഎമ്മില്‍ വിഭാഗീയത കടുത്ത നാളുകളില്‍ വി.എസ്.അച്യുതാനന്ദനെ ക്യാപിറ്റല്‍ പണിഷ്മെന്റിന് വിധേയമാക്കണമെന്ന മട്ടില്‍ 2012-ലെ തിരുവനന്തപുരം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ എം.സ്വരാജ് പ്രസംഗിച്ചതായി സിപിഎം നേതാവ് പിരപ്പന്‍കോട് മുരളിയും നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അങ്ങനെ പറഞ്ഞിട്ടില്ലെന്ന് എം.സ്വരാജ് തന്നെ പലകുറി വ്യക്തമാക്കിയിട്ടുണ്ടെന്ന് കടകംപള്ളി പറഞ്ഞു. അങ്ങനെ ഒരു പരാമര്‍ശം ഉണ്ടതായി താന്‍ കേട്ടിട്ടില്ലെന്നും തിരുവനന്തപുരം സമ്മേളനത്തിലും ആലപ്പുഴ സമ്മേളനത്തിലും താന്‍ പങ്കെടുത്തിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
വി.എസിന്റെ തട്ടകമായ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചുപെണ്‍കുട്ടി അദ്ദേഹത്തിന് ക്യാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞുവെന്നായിരുന്നു സുരേഷ് കുറുപ്പ് മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ എഴുതിയ വി.എസ് അനുസ്മരണ ലേഖനത്തില്‍ പറഞ്ഞത്. ഈ അധിക്ഷേപം സഹിക്കാന്‍പറ്റാതെ വി.എസ് വേദിവിട്ടു പുറത്തേക്കിറങ്ങിയെന്നും അദ്ദേഹം ലേഖനത്തില്‍ പറഞ്ഞിരുന്നു. ലേഖനം ചര്‍ച്ചയായതിന് പിന്നാലെയാണ് സുരേഷ് കുറുപ്പിനെ തള്ളി കടകംപള്ളി സുരേന്ദ്രന് രംഗത്തെത്തിയത്.
Content Highlights: capital punishment controversey kadakampally surendran against suresh kurupp
Published: 27 Jul 2025, 03:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented