തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ചിട്ടികളുടെ നടത്തിപ്പിൽ ഓഡിറ്റ് നടത്താൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. സി.എ.ജി. ഓഡിറ്റിൽ സംഘങ്ങളുടെ ഇടപാടുകൾ ഇതുവരെ ഭാഗമാക്കിയിരുന്നില്ല. ആദ്യഘട്ടമായി കേരളത്തിലാണ് പരിശോധന.
ഓരോ സംഘവും നടത്തുന്ന ചിട്ടികളുടെ കണക്ക് നൽകണമെന്ന് സി.എ.ജി. സഹകരണ വകുപ്പിന് കത്തുനൽകി. ചിട്ടി നടത്തുന്നത് ശരിയായ രജിസ്ട്രേഷനിലൂടെ അല്ലെന്നും സർക്കാരിനു ലഭിക്കേണ്ട നികുതി ഉൾപ്പെടെയുള്ള വിഹിതം നഷ്ടമാകുന്നുണ്ടെന്നുമാണ് സി.എ.ജി.യുടെ പ്രാഥമിക വിലയിരുത്തൽ.
സംസ്ഥാനത്തെ സഹകരണമേഖലയെ നിയന്ത്രണത്തിലാക്കാൻ കേന്ദ്രം നിരന്തരം ശ്രമിക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണിത്. സഹകരണസംഘങ്ങൾ ചിട്ടി നടത്തുന്നില്ലെന്നാണ് സർക്കാർ ഇതുവരെ സ്വീകരിച്ച നിലപാട്. ചിട്ടി എന്ന പേര് ഉപയോഗിച്ച് ഒരു സമ്പാദ്യപദ്ധതിയും നടത്തരുതെന്ന് സഹകരണസംഘം രജിസ്ട്രാർ സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു. മാസസമ്പാദ്യപദ്ധതി (എം.എസ്.എസ്.) എന്ന പേരിലാണ് ചിട്ടിക്ക് സമാനമായ ഇടപാട് സഹകരണസംഘങ്ങൾ നടത്തുന്നത്.
നിയമപ്രകാരം ചിട്ടിയുടെ നിർവചനം എന്താണെന്ന് കത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഒരു വ്യക്തി ഒരു നിശ്ചിത എണ്ണം വ്യക്തികളുമായി ഒരു നിശ്ചിത കാലയളവിൽ ആനുകാലിക ഗഡുക്കളായി ഒരു നിശ്ചിത തുക നൽകുകയും ഓരോ വരിക്കാരനും നറുക്കെടുപ്പിലൂടെയോ ലേലത്തിലൂടെയോ അല്ലെങ്കിൽ നേരത്തേ നിശ്ചയിച്ച മറ്റ് രീതിയിലോ തുക കൈപ്പറ്റുകയും ചെയ്യുന്നതാണ് ചിട്ടി. അതിനാൽ, ചിട്ടി എന്ന പേരുപയോഗിച്ചില്ലെങ്കിലും ചിറ്റ് ഫണ്ട് നിയമത്തിൽ പറയുന്നതുപോലെ ചിട്ടികളുടെ നിർവചനത്തിൽ സഹകരണസംഘങ്ങളുടെ പ്രതിമാസ നിക്ഷേപ പദ്ധതി, ഗ്രൂപ്പ് നിക്ഷേപ പദ്ധതി എന്നിവ ഉൾപ്പെടുമെന്ന് സി.എ.ജി. വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: CAG mandates audit for chit funds operated by cooperative societies in Kerala., Concerns raised over tax revenue loss and improper registration of schemes., CAG clarifies that monthly savings schemes (MSS) fall under the definition of chit funds., Regulatory conflict between state cooperative department and central audit mandates.
Published: 11 Jul 2026, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented