കൊച്ചി: കേരളത്തിലെ വ്യവസായ മേഖലയെക്കുറിച്ചുള്ള മികച്ച റിപ്പോര്‍ട്ടിനുള്ള സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് മാധ്യമപുരസ്കാരം മാതൃഭൂമി തൊഴിൽവാർത്തയിലെ സബ് എഡിറ്റർ എം.എസ് രാഖേഷ് കൃഷ്ണന്‌. രണ്ടാം സ്ഥാനം കൊച്ചി യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ ആർ. റോഷനും കരസ്ഥമാക്കി.

To advertise here,

അച്ചടി-ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കുള്ള അവാർഡുകൾക്ക് യഥാക്രമം 50000, 25000 വീതവും ശില്പവും പ്രശസ്തിഫലകവുമടങ്ങുന്നതാണ് സമ്മാനം. റിനൈ കൊച്ചിയിൽ  നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

മാതൃഭൂമി തൊഴിൽ വാർത്തയിലെ ഈസി ബിസിനസ് എന്ന കോളത്തിനാണ് സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെ മികച്ച റിപ്പോർട്ടർക്കുള്ള   പുരസ്കാരത്തിന് രാഖേഷ് കൃഷ്ണനെ അർഹനാക്കിയത്. മാതൃഭൂമി ധനകാര്യം പേജിൽ പ്രസിദ്ധീകരിച്ച 'ഗ്രാമങ്ങൾ വിളിക്കുന്നു ടെക് സംരംഭം തുടങ്ങാൻ' എന്ന റിപ്പോര്‍ട്ടാണ് ആർ റോഷനെ പുരസ്കാരത്തിന് അർഹനാക്കിയത്.