കൊച്ചി: കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകുമെന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ശ്രീങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു വനിതാ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് വൃന്ദ ഒഴിഞ്ഞുമാറിയത്. 

To advertise here,

ഇക്കാര്യം പ്രതികരിക്കാനുള്ള ഉചിതമായ വേദിയല്ല ഇതെന്നായിരുന്നു വൃന്ദ കാരാട്ടിന്റെ വിശദീകരണം. സംസ്‌കാരവും ലിംഗഭേദവും എന്ന വിഷയത്തിലാണ് അവര്‍ പ്രഭാഷണം നടത്തിയിരുന്നത്.