വിഴിഞ്ഞം: പുന്നകുളത്ത് നടപ്പാലം തകർന്ന് വീണ് തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രീകൾക്ക് പരിക്ക് . മൂന്നുപേരുടെ നില ഗുരുതരമാണ്.
ഷീജാ, ഷിബി, ശ്രീദേവി സിന്ദുമോൾ, എന്നിവരെ മെഡിക്കൽ കോളജിലും ശശികല ശാന്ത, എന്നീ വരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. കാലപ്പഴക്കം മൂലം ഉപയോഗിക്കാതിരുന്ന നടപ്പാലത്തിൽ വിശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Content Highlights:Bridge collapsed; six women workers injured