തൃശ്ശൂര്‍: ഡിജെ പാര്‍ട്ടികളില്‍ നടക്കുന്ന അഴിഞ്ഞാട്ടം നിര്‍ത്താന്‍ കഴിയില്ലെങ്കില്‍ വനിതാകമ്മിഷന്‍ രാജിവെക്കണമെന്ന് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്‍. വാചക കസര്‍ത്ത് കൊണ്ട് കാര്യമില്ല, കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിവ് വേണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അഴിഞ്ഞാട്ടത്തോടെ ഡിജെ പാര്‍ട്ടി നടക്കാതിരിക്കാന്‍ നിയമ നടപടി സ്വീകരിക്കേണ്ട ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിനിധിയാണ് വനിതാകമ്മിഷന്‍. സി.പി.എമ്മുകാര്‍ പ്രതികളാകുന്ന കേസുകളില്‍ ഇടത് സ്ത്രീപക്ഷ സംഘടനകള്‍ക്കോ സാംസ്‌കാരിക നായകര്‍ക്കോ വനിതാകമ്മിഷനോ അഭിപ്രായം ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ഗോപാലകൃഷ്ണന്‍ ആരാഞ്ഞു.
ക്രിമിനലുകള്‍ക്ക് തണല്‍ ഒരുക്കുന്ന മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥന്മാരും പെരുകുമ്പോള്‍ ഡിജെ പാര്‍ട്ടികളില്‍ അഴിഞ്ഞാട്ടം ഉണ്ടാകും. നാട്ടില്‍ അക്രമവും അരാജകത്വവും ഉണ്ടാകും. വിലാപകാവ്യം പാടാനുള്ളതല്ല വനിതാകമ്മിഷന്‍ പദവി. സ്ത്രീകള്‍ക്കെതിരേ അരാജകത്വം നിറഞ്ഞ അക്രമം നടക്കാതിരിക്കാനുള്ള നടപടികളാണ് വനിതാകമ്മിഷന്‍ കൈക്കൊള്ളേണ്ടത്. അഴിഞ്ഞാട്ടവും അരാജകത്വ അക്രമവും സ്ത്രീകള്‍ക്കെതിരേ നടക്കുന്നുണ്ടങ്കില്‍ അത് ആഭ്യന്തര വകുപ്പിന്റെ പരാജയമല്ലേ?. ഇത് തുറന്ന് പറയാനുള്ള തന്റേടമോ ധാര്‍മ്മികതയോ വനിതാകമ്മിഷന് ഉണ്ടൊ ഇല്ലങ്കില്‍ രാജി വെച്ചൊഴിയൂ, അതാണ് മാന്യത- ഗോപാലകൃഷ്ണന്‍ പറഞ്ഞു.
എറണാകുളം പട്ടണത്തില്‍ രണ്ട് മണിക്കൂര്‍ വാഹനത്തിലിട്ട് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തിട്ടും ആരും അറിഞ്ഞില്ലെന്ന് പറയുമ്പോള്‍ ഇതിനേക്കാള്‍ അപമാനം കേരളീയര്‍ക്കുണ്ടായിട്ടുണ്ടോയെന്നും ഗോപാലകൃഷ്ണന്‍ ആരാഞ്ഞു. സമീപകാല സംഭവങ്ങള്‍ കാണുമ്പോള്‍ ഈ നാട് എങ്ങോട്ടാണ് പോകുന്നതെന്ന് ഒരോ മലയാളിയും സ്വയം ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിജെ പാര്‍ട്ടികള്‍ അഴിഞ്ഞാട്ടത്തിന്റെ വേദികളാവുന്നുവെന്ന് കൊച്ചിയില്‍ 19-കാരിയായ മോഡലിനെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വനിതാകമ്മിഷന്‍ അധ്യക്ഷ പി. സതീദേവി ശനിയാഴ്ച പ്രതികരിച്ചിരുന്നു.
Content Highlights: bjp leader b gopalakrishnan on kochi model gang rape
Published: 19 Nov 2022, 09:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented