തിരുവനന്തപുരം: വിവാദങ്ങൾക്കിടെ വി.എസ് അച്യുതാനന്ദനെക്കുറിച്ചുള്ള ഓർമക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് പുറത്തിറക്കി സിപിഎം മുഖപത്രമായ ദേശാഭിമാനി. മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം എന്ന തലക്കെട്ടിൽ വി.എസിന്റെ പേഴ്സണൽ സ്റ്റാഫായിരുന്ന കെ.വി സുധാകരൻ എഴുതിയ അനുസ്മരണ ലേഖനമാണ് പ്രധാനപേജിലുള്ളത്. വിവാദത്തിനാധാരമായ 'കള്ളൻ വിജയൻ' എന്ന പേരിലുള്ള ലേഖനം വാരാന്തപ്പതിപ്പിലില്ല.
പതിവായി ഞായറാഴ്ച പുറത്തിറങ്ങുന്ന ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് ഇന്നലെ പത്രം പ്രസിദ്ധീകരിച്ചിരുന്നില്ല. പിൻപേജിൽ നാടകക്കളരി നടത്തുന്ന വിജയൻ എന്നയാളെക്കുറിച്ച് 'കള്ളൻവിജയൻ' എന്നപേരിൽ ഫീച്ചർ അച്ചടിക്കാനായി തയ്യാറാക്കിയിരുന്നു. ഈ ഫീച്ചർ ഉള്ളതിനാലാണ് വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് എന്ന സൂചനകൾ പുറത്തുവന്നിരുന്നു.
വിഎസ്സിനെ കുറിച്ചുള്ള അനുസ്മരണലേഖനവും പ്രസിദ്ധീകരിക്കേണ്ട പതിപ്പായിരുന്നു ഞായറാഴ്ചത്തേത്. 21-നാണ് വി.എസിന്റെ ഒന്നാം ചരമവാർഷികം. അതിനുമുൻപായി വരുന്ന ഞായറാഴ്ച എന്ന നിലയിലാണ് 19-നുള്ള വാരാന്തപ്പതിപ്പിൽ അദ്ദേത്തെക്കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കിയത്. പ്രധാനപ്പെട്ട ഒന്നായിരുന്നിട്ടും വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തതാണ് ചർച്ചയായത്. വാരാന്തപ്പതിപ്പിന്റെ പിൻപേജിൽ നാടകക്കളരി നടത്തുന്ന വിജയൻ എന്നയാളെക്കുറിച്ച് 'കള്ളൻവിജയൻ' എന്നപേരിൽ മറ്റൊരു ഫീച്ചറും ഉണ്ടായിരുന്നതായാണ് പറയുന്നത്. എന്നാൽ ഇത് പ്രസിദ്ധീകരിക്കാതെ തടഞ്ഞു. 'കള്ളൻ വിജയൻ ധന്യാനാടകഗ്രാമം, മുത്തുപ്പാറ പി.ഒ' എന്ന പേരിൽ നാടകകലാകാരനായ വിജയനെ കുറിച്ചുള്ള ലേഖനമായിരുന്നു ഇത്. സി.പി.എമ്മിലെ മുൻകാല വിഭാഗീയതയ്‌ക്കൊപ്പം ഈ ഫീച്ചർ വ്യാഖ്യാനിക്കപ്പെടും എന്നതിന്റെ അടിസ്ഥാനത്തിൽ വാരാന്തപ്പതിപ്പ് അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും നിർത്തിവെച്ചുവെന്നാണ് ആരോപണം.
ഒന്നാം പേജിൽ വി.എസും അവസാനപേജിൽ കള്ളൻവിജയനും ഫീച്ചറായതോടെ ദേശാഭിമാനിയുടെ പാർട്ടിചുമതലയുള്ളവർക്ക് അത് തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ ഇടയുണ്ടെന്ന സന്ദേഹമുണ്ടായി. പ്രിന്റ് ചെയ്യുന്നതിനുമുൻപാണ് ഇതൊഴിവാക്കാനുള്ള തീരുമാനമുണ്ടായത്. സംഭവം വിവാദമായതിനെത്തുടർന്ന്, തെറ്റ് പറ്റിയത് തനിക്കാണെന്ന് കള്ളൻ വിജയനെക്കുറിച്ച് ഫീച്ചർ തയ്യാറാക്കിയ മാധ്യമപ്രവർത്തകൻ സമൂഹികമാധ്യമ കുറിപ്പിടുകയും ചെയ്തു. ഫീച്ചർ ആവശ്യത്തിനായി ദേശാഭിമാനി തന്റെ പക്കൽനിന്ന് ചിത്രവും വിവരങ്ങളും ശേഖരിച്ചിരുന്നുവെന്ന് വിജയൻ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച് ദേശാഭിമാനി റെസിഡന്റ് എഡിറ്റർ കൂടിയായ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് രംഗത്തെത്തി. സാങ്കേതികകാരണങ്ങളാലാണ് വാരാന്തപ്പതിപ്പ് അച്ചടിക്കാൻ കഴിയാതിരുന്നതെന്നും മറ്റെല്ലാ പ്രചാരണവും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രസ് തകരാറിലായതിനാലാണ് വാരാന്തപ്പതിപ്പ് അച്ചടിക്കാൻ കഴിയാതെപോയതെന്നും അത് തിങ്കളാഴ്ച വിതരണം ചെയ്യുമെന്നും സ്വരാജ് പറഞ്ഞുു. 'കള്ളൻവിജയൻ' എന്നപേരിലൊരു ഫീച്ചറും ദേശാഭിമാനി കൊടുത്തിട്ടില്ലെന്നും സ്വരാജ് പറഞ്ഞു.
Content Highlights: State President Rajeev Chandrasekhar to lead probe into fund misuse., Allegations focus on 'A-class' constituency campaign expenditure fraud., Discrepancies reported in bank loan repayments and candidate funding., Internal party conflict attributed to commission-based disputes.
Published: 20 Jul 2026, 09:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented