തിരുവനന്തപുരം: ബിജെപിയിലെ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസിൽ മുൻ ഡിജിപി ജേക്കബ് തോമസ് ഐപിഎസ്സിനും പാർട്ടി അന്വേഷണ ചുമതല. ആരോപണ വിധേയരേയും പരാതിക്കാരേയും ഒറ്റയ്ക്കിരുത്തി ജേക്കബ് തോമസ് മൊഴിയെടുത്തു. പോലീസ് ശൈലിയിൽ മണിക്കൂറുകളോളം നീണ്ട മൊഴിയെടുപ്പായിരുന്നു ഇന്ന് നടന്നത്. കുമ്മനം രാജശേഖരനുൾപ്പെടെയുള്ള അച്ചടക്കസമിതി മൊഴി രേഖപ്പെടുത്തുനുണ്ടായി.
ഫണ്ട് വെട്ടിപ്പിൽ ഇതിനോടകം പുറത്തുവന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലും മൊഴിയെടുപ്പും നടത്തിയത്. പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലായിരുന്നു മൊഴിയെടുക്കൽ. ഫണ്ട് തട്ടിപ്പിന്റെ പേരിൽ പാർട്ടി ചുമതലയിൽ നിന്ന് മാറ്റപ്പെട്ട സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്ത് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി. അഞ്ജനയുടെ പേരിലുള്ള ശബ്ദരേഖകളടക്കം പുറത്തുവന്നിരുന്നു.
അതേസമയം ഫണ്ട് തട്ടിപ്പില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന കോർ കമ്മിറ്റിയിൽ ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്നുമാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പ്രതികരിക്കുന്നത്.
തട്ടിപ്പുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് രാജീവ് ചന്ദ്രശേഖറിന്റെ വാർത്താക്കുറിപ്പ് ഇന്നലെ പുറത്തുവന്നിരുന്നു.
Content Highlights: Former DGP Jacob Thomas assigned inquiry duties in the BJP election fund scam., Interrogations and statement recordings conducted at Mararji Bhavan, Thiruvananthapuram., Statements taken from accused parties including former state secretary Anjana Ranjith., State President Rajeev Chandrasekhar denies any fund scam allegations.
Published: 11 Aug 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented