ന്യൂഡല്‍ഹി: വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ ഖുശ്ബുവിനെ സ്ഥാനാര്‍ഥിയായി ബിജെപി പരി​ഗണിക്കുന്നുവെന്ന് റിപ്പോർട്ട്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള അന്തിമ പട്ടികയില്‍ ഖുശ്ബുവും ഇടം പിടിച്ചതായാണ് സൂചന. 

To advertise here,

ഖുശ്ബുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള ഒരു നേതാവിനെ പ്രിയങ്കയ്ക്ക് എതിരാളിയായി മത്സരിപ്പിക്കുക എന്ന നിലയിലാണ് ഖുശ്ബുവിനെ പരിഗണിക്കുന്നത്. സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. 

നാല് വര്‍ഷം മുമ്പാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ഭാഗമാണ്. എംടി രമേശ്, ശോഭ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍, നവ്യ ഹരിദാസ് എന്നിവരുടെ പേരുകളും ബിജെപി വയനാട്ടിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്. സത്യന്‍ മൊകേരിയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.