തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ ഏറെക്കാലം ആ സ്ഥാനത്ത് ഉണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർ.എസ്.എസ്. നേതാക്കളുമായി ഇടക്കിടെ കാണാൻ പോകുന്ന ഒരാൾക്ക് എൽ.ഡി.എഫ്. ഭരിക്കുന്ന കേരളത്തിലെ പോലീസിലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി തുടരാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
അജിത് കുമാർ എ.ഡി.ജി.പി. ആ സ്ഥാനത്ത് അധികകാലം ഉണ്ടാകാൻ പോകുന്നില്ല. അജിത് കുമാറിനേപ്പോലൊരാൾക്ക് ആ സ്ഥലത്തിരിക്കാൻ പറ്റില്ല. ഏറെക്കാലം ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം. ആർ.എസ്.എസിനെ ഇടക്കിടെ പോയി കാണുന്ന, അവരുമായി ചങ്ങാത്തമുള്ള ഒരാൾക്ക് എൽ.ഡി.എഫ്. ഭരിക്കുന്ന കേരളത്തിലെ പോലീസിലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപിയായി പോകാൻ അവകാശമില്ല, പോകാൻ പറ്റില്ല. അതുകൊണ്ട് ഏറെകാലം ആ സ്ഥാനത്ത് എ.ഡി.ജി.പി. ഉണ്ടാകാൻ വഴിയില്ല.
ഇടതുപക്ഷവും അതിന്റെ മൂല്യങ്ങളും രാഷ്ട്രീയവും ആശയവും ഉയർത്തിപ്പിടിക്കേണ്ട ഘട്ടമാണ്. ആ മൂല്യങ്ങൾ മറന്നുകൊണ്ടുള്ള പരിഹാരത്തിന് വേണ്ടി ആരും ശ്രമിക്കരുത്. ഇടതുപക്ഷ മൂല്യങ്ങൾ പ്രധാനപ്പെട്ട ഒന്നാണ്. ആ മൂല്യങ്ങളുടെ കാവൽക്കാരനാണ് അൻവർ എന്ന് വിചാരിക്കാൻ സി.പി.ഐക്കാവില്ല. ഇടതുപക്ഷ മൂല്യങ്ങളുടെ കാവൽക്കാരനെപ്പോലെ അൻവർ ഭാവിച്ചാലും ആരെങ്കിലും അൻവറിനെ ഉയർത്തിക്കാണിച്ചാലും എത്രമാത്രം ശരിയാകുമെന്ന് സി.പി.ഐക്ക് സംശയമുണ്ട്, ബിനോയ് വിശ്വം പറഞ്ഞു.
Content Highlights: binoy viswam says adgp mr ajith kumar will remove from his post asap
Published: 27 Sept 2024, 02:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented