കാഞ്ഞങ്ങാട്:  ഭിന്നിപ്പുകൊണ്ട് നാം എന്ത് നേടിയെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ചിന്തിക്കേണ്ട സമയമായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ രാവണീശ്വരം ഒന്നാം ബ്രാഞ്ചില്‍ വേണ്ടിയുള്ള ഓഫീസായ പി കൃഷ്ണപിള്ള മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരക്കാത്ത ഒരുപാട് പ്രവണതകള്‍ തലപൊക്കിയിട്ടുണ്ട്. പണത്തോടുള്ള ആര്‍ത്തി മൂത്താല്‍ കമ്യൂണിസ്റ്റ് ആശയങ്ങളും സ്വന്തം കര്‍ത്തവ്യങ്ങളും മറന്നുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

'എങ്ങനെയും പണമുണ്ടാക്കിയാല്‍ മാത്രം മതി, നാണക്കേടെല്ലാം പണം മാറ്റിക്കൊള്ളും' എന്ന പഴഞ്ചൊല്ല് പുതിയ കാലത്തിന്റെ നീതിശാസ്ത്രമായി മാറിയിരിക്കുക യാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.