സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ ബൈക്ക് അപകടത്തില്‍ വയനാട് സ്വദേശിയായ യുവതി മരിച്ചു. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റുങ്കര സാബുവിന്റെ മകള്‍ ആഷ്ലി സാബു(23)വാണ് മരിച്ചത്. അപകടത്തില്‍ സഹയാത്രികനായ ബന്ധുവിന് നിസാര പരിക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ദേശീയപാത 766-ല്‍ ഗുണ്ടല്‍പേട്ട മദ്ദൂരിലായിരുന്നു അപകടം.
കുടുംബാംഗങ്ങള്‍ക്കൊപ്പം മൈസൂരുവില്‍ അവധി ആഘോഷിച്ച് തിരികെവരുന്നതിനിടെയാണ് ആഷ്ലിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഹംപില്‍ കയറിയതിന് പിന്നാലെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം.
Also Read
ബി.എഡ്. പൂര്‍ത്തിയാക്കിയ ആഷ്ലി മീനങ്ങാടിയിലെ സ്വകാര്യ ട്യൂഷന് സെന്ററിലെ അധ്യാപികയായിരുന്നു. മാതാവ്: ബിന്‍സി. സഹോദരങ്ങള്‍: ബേസില്‍, ആതിര. സംസ്കാരം ബുധനാഴ്ച മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍.
Content Highlights: bike accident in gundalpet karnataka wayanad native woman dies
Published: 24 Oct 2023, 01:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented