തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികളിൽ ഞെട്ടിക്കുന്ന തരത്തിലുള്ള അഴിമതികളാണ് നടക്കുന്നതെന്ന് വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. 230 കോടിയുടെ റോഡ് നിർമാണക്കരാർ ലഭിച്ച കമ്പനിക്ക് 65 കോടിയുടെ ലാഭം ലഭിക്കുന്ന തരത്തിൽ പാറമട വ്യവസ്ഥകൾ മാറ്റിമറിച്ചെന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ടി.പി. (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഡിവിഷൻ) ഓഫീസിൽനിന്നുള്ള ചില ഫോട്ടോസ്റ്റാറ്റ് രേഖകൾ പരിശോധിച്ചതിന്റെ തൊണ്ണൂറ്റിയൊന്നാം ദിവസംതന്നെ വകുപ്പിൽനിന്ന് മാറ്റിയെന്നും ബിജു പ്രഭാകർ പറഞ്ഞു.
രാഷ്ട്രീയക്കാർക്കും ഉത്സവക്കാർക്കുമൊക്കെ നൽകിയ ശേഷം കരാറുകാരന്റെ ലാഭവുമെടുത്ത് ഒരു 60 ശതമാനമെങ്കിലും പണിക്കായി ഉപയോഗിച്ചാൽ ഭേദം. അതിലും കുറയുമ്പോഴാണ് പലയിടത്തും വിള്ളലുകളുണ്ടാകുന്നത്. പൊതുമരാമത്ത് വകുപ്പ് നിർമിച്ച നല്ലൊരു നിർമിതി എടുത്തുപറയാനാകുമോ? എ.ഐ. ക്യാമറ സ്ഥാപിക്കുന്നതിനുള്ള കരാറിന്റെ കാര്യത്തിൽ ചില സംശങ്ങളുണ്ടായിരുന്നു. പലതും കണ്ടില്ലെന്നു നടിക്കേണ്ടിവന്നിട്ടുണ്ട്. നമ്മൾ വിചാരിച്ചാൽ ഇവിടെ അഴിമതി ഇല്ലാതാക്കാമെന്നൊന്നും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Retired IAS officer Biju Prabhakar alleges large-scale corruption in PWD road contracts., Claims modification of quarry conditions to favor contractors with a 65 crore profit margin., Allegations regarding the suspicious nature of AI camera installation contracts., Reported transfer after investigating KSTP documentation.
Published: 28 Apr 2026, 06:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented