അഡ്വാൻസ് തുക 50,000 നൽകാനും തീരുമാനമായി

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്കുള്ള ഓണം ബോണസ് പ്രഖ്യാപിച്ചു. ഇത്തവണയും ഒരുലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ്. പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. മുൻ വർഷത്തേക്കാൾ 2,500 രൂപയാണ് ഇത്തവണ വർധിപ്പിച്ചത്. മന്ത്രിയുമായി നടന്ന ചർച്ചയിലാണ് തീരുമാനം.
അഡ്വാൻസ് തുക 50,000 നൽകാനും തീരുമാനമായി. എപ്ളോയ്മെന്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർധിപ്പിച്ച് 6250 രൂപയാക്കി. സീപ്പർക്ക് 6,750 രൂപയും നൽകും. ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപ നൽകാനും തീരുമാനിച്ചു.
കഴിഞ്ഞ വർഷം മാർച്ച് 31-ന് ബെവ്കോ 124.10 കോടി രൂപ ലാഭത്തിലായിരുന്നു. എന്നാൽ ഗാലനേജ് ഫീ ഏർപ്പെടുത്തിയതോടെ ഈ വർഷം മാർച്ച് 31-ന് ബെവ്കോ 281.95 കോടി നഷ്‌ടത്തിലായി. ഗാലനേജ് വിഷയം ഗൗരവമായി പഠിച്ച് ഫിനാൻസ് ഡിപ്പാർട്ടുമെന്റിലേക്ക് അയച്ച് അനുമതി വാങ്ങി കുറച്ചു കൊണ്ടുവരുമെന്നും മന്ത്രി ഉറപ്പു നൽകി.
കഴിഞ്ഞവർഷവും ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് ഓണത്തിന് റെക്കോർഡ് ബോണസാണ് നൽകിയത്. സ്ഥിരം ജീവനക്കാർക്ക് 102,500 രൂപയാണ് ബോണസായി അന്ന് ലഭിച്ചത്.
Content Highlights: The Kerala State Beverages Corporation (BEVCO) has announced its Onam bonus for permanent employees, fixing the maximum payout at ₹1,05,000—an increase of ₹2,500 from last year—alongside an advance of ₹50,000.
Published: 19 Aug 2026, 01:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented