തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഭക്തരിൽനിന്നും പൊതുജനങ്ങളിൽനിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ പ്രതികരണം.
ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയെയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ അതിന്റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. സംഘപരിവാർ സംഘടനകളുടെ ഉന്നതങ്ങളിൽ അടുത്ത ബന്ധമുള്ളവരാണ് ഈ ട്രസ്റ്റിലെ അംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർത്തന്നെ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോൾ അഴിമതി ആരോപണത്തിൽ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ഉൾപ്പെടെ നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ പ്രതികരിക്കാൻ ബാധ്യസ്ഥനാണ്. ജനങ്ങളുടെ ഭക്തിയെ ചൂഷണംചെയ്ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കാൻ ട്രസ്റ്റിനും അതിന് നേതൃത്വം നൽകുന്നവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യയിലെ ഈ ക്ഷേത്ര ഫണ്ട് വെട്ടിപ്പെന്നും പിണറായി വിജയൻ പറഞ്ഞു. വിഷയത്തിൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ഉടൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Pinarayi Vijayan alleges massive financial irregularities in Ayodhya temple donations., Accusation that religious sentiments were exploited for organized financial fraud., Demand for a high-level, independent probe supervised by the Supreme Court., Call for Prime Minister Narendra Modi to address the allegations against the government-formed trust.
Published: 28 Jun 2026, 12:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented