ആറ്റിങ്ങൽ: നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് ഇടിച്ചിറങ്ങി രണ്ട് യുവാക്കൾ മരിച്ചു. മുദാക്കൽ കുന്നത്താംകോണം വി.യു. നിവാസിൽ അമൽ (22), കുന്നത്താംകോണം ചരുവിള പുത്തൻവീട്ടിൽ അഖിൽ( 19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ ചെമ്പൂര് ഭാവന ഓഡിറ്റോറിയത്തിന് സമീപമാണ് അപകടമുണ്ടായത്.

To advertise here,

വെഞ്ഞാറമൂടുനിന്ന് ചെമ്പൂരേയ്ക്ക് വരികയായിരുന്ന ബൈക്ക് ഭാവന ഓഡിറ്റോറിയത്തിന് സമീപത്തെ വളവിൽ നിയന്ത്രണംവിട്ട് ഓടയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ബൈക്ക് സ്ലാബുകൾക്ക് അടിയിലേക്ക് ഇടിച്ചുകയറി പോവുകയും രണ്ടുപേർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.