വടക്കഞ്ചേരി: വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് ഡ്രിപ്പിടാനായി കൈയിൽ കുത്തിയ സൂചി അഴിച്ചുമാറ്റിയത് അറ്റൻഡറാണെന്ന് പരാതി. സൂചി മാറ്റാനായി പ്ലാസ്റ്റർ മുറിച്ചപ്പോൾ കൈ മുറിയുകയും തുന്നലിടേണ്ടിവരികയും ചെയ്തു. കിഴക്കഞ്ചേരി നായരുകുന്ന് കല്യാണി (75) പനിബാധിച്ച് കഴിഞ്ഞമാസം 19-ന് ചികിത്സയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം.
ഡ്രിപ്പ് കഴിഞ്ഞപ്പോൾ നഴ്സിനുപകരം അറ്റൻഡർ സൂചി മാറ്റുകയായിരുന്നെന്നാണ് പരാതി. കൈമുറിഞ്ഞത് ചോദ്യംചെയ്തപ്പോൾ തട്ടിക്കയറുകയായിരുന്നെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രം അധികൃതർ, ജില്ലാ മെഡിക്കൽ ഓഫീസർ, കളക്ടർ എന്നിവർക്ക് പരാതിനൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടത്തിയെന്നും അറ്റൻഡറാണ് സൂചി മാറ്റിയതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. വി.ആർ. ജയന്ത് പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Attender replaced the needle in the patients arm complaint
Published: 05 Aug 2025, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented