തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അഴിമുഖത്തെ മണല്‍ നീക്കാന്‍ എത്തിയ ഡ്രെഡ്ജര്‍ ഓപ്പറേറ്റര്‍ക്കെതിരെ പരാതിയുമായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍. ഡ്രെഡ്ജര്‍ പ്രവര്‍ത്തിപ്പിക്കാന്‍  ഓപ്പറേറ്ററും നടത്തിപ്പുകാരനും വിമുഖത കാണിക്കുന്നു എന്ന് ആരോപിച്ചാണ് പരാതി. 

To advertise here,

കഠിനംകുളം പോലീസിനാണ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്. ഡ്രെജര്‍ ഓപ്പറേറ്റര്‍ മിഥുന്‍, സൂപ്പര്‍വൈസര്‍ വിമല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. മഴ മാറിയിട്ടും ഓപ്പറേറ്റര്‍മാര്‍ സഹകരിക്കുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. 

മറ്റൊരു ഓപ്പറേറ്ററെ ഇന്ന് എത്തിച്ചെങ്കിലും സൂപ്പര്‍വൈസര്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. കാലാവസ്ഥ പ്രതികൂലമായതോടെ ഡ്രെഡ്ജിങ് ഏറെ നാളായി നിര്‍ത്തി വെച്ചിരിക്കുകയാണ്. പരാതി നല്‍കിയതിന് പിന്നാലെ ഡ്രെഡ്ജിങ് പുനരാരംഭിച്ചിട്ടുണ്ട്.