തിരുവനന്തപുരം: രാപകൽ സമരത്തിന്റെ തുടർച്ചയായി ആശ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവർത്തകർ ഉപരോധിച്ചിരിക്കുകയാണ്. ഗേറ്റുകളെല്ലാം അടച്ചുപൂട്ടിയ പോലീസ്, കനത്ത സുരക്ഷയാണ് സെക്രട്ടേറിയറ്റിന് ചുറ്റും ഏർപ്പെടുത്തിയിരിക്കുന്നത്.
സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും ഉപരോധത്തിൽ പങ്കെടുക്കുന്നുണ്ട്. രാപകൽ സമരത്തിന്റെ 36-ാം ദിവസത്തിലാണ് പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ സെക്രട്ടേറിയറ്റ് ഉപരോധത്തിലേക്ക് ആശ വർക്കർമാർ കടന്നത്. രാവിലെ ഒൻപതു മുതൽ വൈകീട്ടുവരെയാണ് സമരം.
അതേസമയം, ആരോഗ്യവകുപ്പ് ആശമാർക്കായി സംഘടിപ്പിക്കുന്ന പാലിയേറ്റീവ് കെയർ പരിശീലന പരിപാടിയും തിങ്കളാഴ്ച തന്നെയാണ് നടക്കുന്നത്. എന്നാൽ ഇത് ബഹിഷ്കരിക്കുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേരത്തേ തന്നെ അറിയിച്ചിരുന്നു.
ആശമാർക്ക് തിങ്കളാഴ്ച പരിശീലന പരിപാടി നടത്തുമെന്ന നോട്ടീസ് ശനിയാഴ്ച ഉച്ചയോടെയാണ് ആരോഗ്യവകുപ്പ് അയച്ചത്. എല്ലാ ആശപ്രവർത്തകരെയും പരിശീലനത്തിൽ പങ്കെടുപ്പിക്കണമെന്നും പങ്കെടുത്തവരുടെ ഡേറ്റാ ബേസ് തയ്യാറാക്കണമെന്നും ഹാജർനില പരിശോധിക്കണമെന്നുമാണ് നിർദേശം.
Content Highlights: asha workers secretariat strike begins
Published: 17 Mar 2025, 10:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented