പാലക്കാട്: കണ്ണിന് പരിക്കേറ്റ് കാഴ്ച നഷ്ടപ്പെട്ട കൊമ്പന്‍ പിടി5-ന്റെ ഇരുകണ്ണുകളും മരുന്നുവെച്ച് കെട്ടി കാട്ടിലേക്ക് തിരിച്ചയച്ചുവെന്ന് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയ. ആനയുടെ വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിന് 70 ശതമാനവും കാഴ്ചയില്ല. മരുന്നുകളും ഇഞ്ചക്ഷനുകളും നല്‍കിയിട്ടുണ്ടെന്നും അരുണ്‍ സക്കറിയ വ്യക്തമാക്കി.

To advertise here,

വളരെ നല്ല രീതിയില്‍ തന്നെ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കാന്‍ സാധിച്ചെന്നും അരുണ്‍ സക്കറിയ പ്രതികരിച്ചു. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയെ 20 ദിവസം തുടര്‍ച്ചയായി നിരീക്ഷിക്കും. നിരീക്ഷണത്തിന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘവും പ്രദേശത്ത് തുടരും. നിരീക്ഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും അരുണ്‍ സക്കറിയ കൂട്ടിച്ചേര്‍ത്തു.