അനിൽ അക്കര എംഎൽഎ.| Photo: Mathrubhumi
തൃശ്ശൂര്‍: സമൂഹ മാധ്യമങ്ങളില്‍ വൈറലായ നീതു ജോണ്‍സണ്‍ മങ്കര എന്ന പെണ്‍കുട്ടിയെ കാത്തിരുന്ന് വ്യത്യസ്ത മാര്‍ഗത്തില്‍ വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ച് അനില്‍ അക്കര എംഎല്‍എ. വിവാദമായ വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ആളാണ് താനെന്നും രാഷ്ട്രീയം കളിച്ച് നഗരസഭാ പുറമ്പോക്കില്‍ കഴിയുന്ന തങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കരുതെന്നും വിവരിച്ച് അനില്‍ അക്കരയ്ക്ക് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.
സിപിഎം സൈബര്‍ ഇടങ്ങളില്‍കൂടിയാണ് ഈ കത്ത് പ്രചരിച്ചത്. ഇതിലെ പൊള്ളത്തരം തുറന്നുകാണിക്കുന്നതിന് വേണ്ടിയാണ് അനില്‍ അക്കര എംഎല്‍എ, കത്തില്‍ പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെ കൗണ്‍സിലര്‍ സൈറാബാനു തുടങ്ങിയവര്‍ രാവിലെ ഒമ്പതു മുതല്‍ 11 വരെ കാത്തിരുപ്പ് സമരം നടത്തിയത്. 'നീതു മോളെ കാണാന്‍ ഈ ചേച്ചിയും' എന്ന് പ്രഖ്യാപിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസും അനില്‍ അക്കരയ്ക്കും കൗണ്‍സിലര്‍ക്കും ഒപ്പം കാത്തിരിപ്പിനെത്തിയിരുന്നു. നീതുവിനും നീതുവിനെ അറിയുന്ന ആര്‍ക്കും ഈ വിഷയത്തില്‍ തന്നെ സമീപിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
നീതുവിനെ കാത്തിരിക്കുമെന്നറിയിച്ച വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ വെച്ച് ഇദ്ദേഹം ഫെയ്‌സബുക്ക് ലൈവിലെത്തി പെണ്‍കുട്ടി വരികയാണെങ്കില്‍ ഭാര്യയ്ക്ക് കുടുംബ വിഹിതമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് വീട് നിര്‍മിച്ച് നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു.
Posted by ANIL Akkara M.L.A on Monday, 28 September 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..