തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി. വനനിയമം 1980 പ്രകാരം 17.263 ഹെക്ടർ വനഭൂമി ഉപയോഗിക്കാൻ ഇതോടെ അനുമതിയായി. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റർ തുരങ്കപാത കേരളത്തിലെ ഏറ്റവുംവലിയ അടിസ്ഥാനസൗകര്യ വികസനപദ്ധതികളിൽ ഒന്നാണ്.
തുരങ്കപാതയുടെ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മാർച്ച് മൂന്നിന് മറിപ്പുഴ ഭാഗത്ത് തുരങ്കത്തിനായി പാറതുരക്കൽ പ്രവൃത്തി ആരംഭിക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു. മുഖ്യമന്ത്രി സ്വിച്ച് ഓൺ കർമം നിർവഹിക്കും. 2134.5 കോടി രൂപ ചെലവുപ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമാണോദ്ഘാടനം കഴിഞ്ഞ ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രിയാണ് നിർവഹിച്ചത്. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽനിന്ന് ലഭ്യമാക്കുന്ന ഫണ്ടുപയോഗിച്ചാണ് നിർമാണം. പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി.) കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്. നാലുവർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കും. ഭോപാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളാണ് കരാർ ഏറ്റെടുത്തത്.
കർശന ഉപാധികളോടെയാണ് പദ്ധതിക്ക് പരിസ്ഥിതിമന്ത്രാലയത്തിന്റെ അന്തിമാനുമതി നൽകിയത്. തുല്യവിസ്തൃതിയിലുള്ള വനേതരഭൂമിയിൽ പകരം വനവത്കരണം നടത്തണം, ഇവിടെ രണ്ടുവർഷത്തിനകം ഹെക്ടറിന് കുറഞ്ഞത് 1000 വൃക്ഷത്തൈകൾ നട്ടുവളർത്തണം, മരംവെട്ടുന്നത് പരമാവധി കുറയ്ക്കുകയും വന്യജീവിസംരക്ഷണ നടപടികൾ കർശനമായി പാലിക്കുകയുംവേണം, വനഭൂമിയിൽ ലേബർ ക്യാമ്പുകൾ സ്ഥാപിക്കരുത്, നിർമാണവസ്തുക്കൾ കൊണ്ടുപോകാൻ വനത്തിനുള്ളിൽ പുതിയപാത നിർമിക്കരുത്, പദ്ധതിനിർദേശത്തിലില്ലാത്ത ഒരാവശ്യത്തിനും വനഭൂമി ഉപയോഗിക്കരുത് തുടങ്ങിയ 24 നിബന്ധനയാണ് ഉത്തരവിലുള്ളത്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പദ്ധതിപ്രവൃത്തികൾ നിരീക്ഷിക്കണം. ഇതോടൊപ്പം പാരിസ്ഥിതികാനുമതിയിലെ എല്ലാവ്യവസ്ഥയും പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Content Highlights: Final approval for the Anakkampoyil-Kalladi-Meppadi tunnel project
Published: 25 Feb 2026, 04:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented