എടത്വ: റോഡിന്റെ ശോച്യാവസ്ഥ കാരണം ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകിയ രോഗി മരിച്ചു. തലവടി കറുകപ്പറമ്പ് വീട്ടിൽ രഞ്ജീവ്‌ (45) ആണ് മരിച്ചത്.

To advertise here,

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ബുധനാഴ്ച രഞ്ജീവ് ചികിത്സ തേടിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലേക്ക് തുടർ ചികിത്സക്ക് പോകാൻ ഡോക്ടർ നിർദേശിച്ചു. കോതക്കേരി-കറുകപ്പറമ്പ് എസ്.സി കോളനിയിലേക്ക് പോകുന്ന റോഡിൽ കല്ലുക്കെട്ട് നടക്കുന്നതിനാൽ ചെളിയും കുഴികളും നിറഞ്ഞിരുന്നു. ഈ റോഡിൽ ആംബുലൻസ് കുടുങ്ങി. ഡ്രൈവറും നാട്ടുകാരും ചേർന്ന് വാഹനം മുന്നോട്ട് നീക്കാൻ ശ്രമിച്ചുവെങ്കിലും ഒരു മണിക്കൂറോളം ആംബുലൻസ് മുന്നോട്ട് നീങ്ങനാകാതെ റോഡിൽ കുടുങ്ങി. രഞ്ജീവിന്റെ നില വഷളാവുകയും തലവടി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ എത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.