അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ നഗരസഭയിലെ കാഞ്ഞിരംചിറ വാർഡിൽ വേലിയകത്തു വീട്ടിൽ ദാസ് ബേബി (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
മെഡിക്കൽ കോളേജിലെ പാർട് ടൈം ജീവനക്കാരനായിരുന്നു ദാസ് ബേബി. ഓണാഘോഷ പരിപാടിയുടെ കലാശക്കൊട്ടിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Content Highlights: Part-time employee Das Baby (55) passed away during Onam celebrations at Alappuzha Medical College., The incident occurred on Thursday evening around 5:30 PM while participating in the celebrations., Despite being rushed to the medical college hospital, his life could not be saved.
Published: 20 Aug 2026, 08:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented