ആലപ്പുഴ: മന്ത്രിമാരുടെ കൂട്ടത്തോൽവികൾക്കിടയിൽ മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും വേറിട്ടുനിന്നു. ആദ്യ റൗണ്ടുകളിൽ ചിലതിൽ പിന്നിൽപ്പോയെങ്കിലും ഒടുവിൽ ഇരുവരും ജയിച്ചുകയറി. സജി ചെറിയാന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞെങ്കിലും പി. പ്രസാദിന്റെ ഭൂരിപക്ഷം ഇരട്ടിയിലേറെയായി.
കഴിഞ്ഞതവണ ചേർത്തലയിൽ പി. പ്രസാദിന്റെ ഭൂരിപക്ഷം 6,148 ആയിരുന്നു. ഇത്തവണ 14,489 ആയി ഉയർന്നു. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ വിഭാഗം ആളുകളോടുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ് യു.ഡി.എഫ്. തരംഗത്തിലും അദ്ദേഹത്തിന്റെ വോട്ടുവിഹിതം ഉയരാനിടയാക്കിയത്.
ഭരണവിരുദ്ധ വികാരത്തിനൊപ്പം യു.ഡി.എഫ്. സ്ഥാനാർഥി എബി കുര്യാക്കോസിന്റെ ജനകീയതയാണ് ചെങ്ങന്നൂരിൽ സജി ചെറിയാന്റെ ഭൂരിപക്ഷം കുറച്ചത്.
ക്രൈസ്തവ വിഭാഗത്തിൽനിന്നുള്ളവരാണ് ഇരുവരും. അതിനാൽ, ഈ വിഭാഗങ്ങളുടെ വോട്ടുകൾ ഭിന്നിച്ചുപോയതും ഭൂരിപക്ഷം കുറയാനിടയാക്കി. കഴിഞ്ഞതവണ സജിചെറിയാന് 32,093 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇത്തവണ അത് 10,292 ആയി കുറഞ്ഞു.
Content Highlights: Saji Cheriyan and P. Prasad emerged victorious in the 2026 Alappuzha elections., P. Prasad's majority in Cherthala increased significantly from 6,148 to 14,489., Saji Cheriyan's majority in Chengannur dropped from 32,093 to 10,292., Factors like anti-incumbency and split Christian votes influenced the outcomes.
Published: 05 May 2026, 10:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented