ആലപ്പുഴ: ഒന്നര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴയില്‍ പിടികൂടി. യുവതി അടക്കം രണ്ടുപേര്‍ പിടിയിലായി. ആലപ്പുഴ സ്വദേശിയായ ഫിറോസ്‌, ചെന്നൈയില്‍ താമസമാക്കിയ തസ്ലീന സുല്‍ത്താന എന്നിവരാണ് പിടിയിലായത്‌.

To advertise here,

സിനിമാതാരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരോധിത ലഹരി നല്‍കാറുണ്ടെന്ന് പിടിയിലായ തസ്ലീന മൊഴിനല്‍കി. ആര്‍ക്കെല്ലാം നല്‍കിയെന്നതില്‍ വിശദമായി അന്വേഷണം നടത്തുകയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ ലഹരി നല്‍കിയ സിനിമതാരങ്ങള്‍ ആരെല്ലാമാണെന്നുള്ള ഔദ്യോഗിക വിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല

പിടികൂടിയ രണ്ടുപേരും സ്ഥിരം കഞ്ചാവ് കടത്തുകാരാണെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന്‌ ഹൈബ്രിഡ് കഞ്ചാവുമായി ഒരു വണ്ടി ആലപ്പുഴയിലേക്ക് വരുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ തീരദേശ റോഡില്‍ എക്‌സൈസ് പരിശോധന നടത്തിയിരുന്നു. ഈ വാഹനപരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്ന് രണ്ടുകിലോയോളം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.നിലവില്‍ ഇവര്‍ എക്‌സൈസിന്റെ കസ്റ്റഡിയിലാണ്.