തിരുവനന്തപുരം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തലസ്ഥാനത്തെത്തി മടങ്ങി. രണ്ടുദിവസം തുമ്പയിലെ വി.എസ്.എസ്.സി. കേന്ദ്രത്തിൽ തങ്ങിയ ശേഷമാണ് മടങ്ങിയത്. പി.എസ്.എൽ.വി. റോക്കറ്റ് പരാജയം പരിശോധിക്കാനാണ് സന്ദർശനമെന്നാണ് സൂചന.

To advertise here,

തിരുവനന്തപുരത്ത് എത്തിയ ഡോവൽ രണ്ടുദിവസവും തങ്ങിയത് തുമ്പയിലെ വി.എസ്.എസ്.സി. കേന്ദ്രത്തിൽ തന്നെയായിരുന്നു. കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്. അടുത്തിടെ പി.എസ്.എൽ.വി.യുടെ രണ്ട് പരീക്ഷണങ്ങൾ പരാജയപ്പെട്ടിരുന്നു. ഇവ രണ്ടും സുപ്രധാനമായ ഉപഗ്രഹങ്ങളുടെ വിക്ഷേപണമായിരുന്നു.

പരീക്ഷണങ്ങൾ പരാജയപ്പെട്ടത് സംബന്ധിച്ച് വി.എസ്.എസ്.സി. ഒരു റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയിരുന്നു. ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണങ്ങൾക്ക് അജിത് ഡോവലിനെ ചുമതലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അജിത് ഡോവൽ ഒരു വിദഗ്ധനുമായാണ് വി.എസ്.എസ്.സി.യിലെത്തി പി.എസ്.എൽ.വി.യുടെ പരാജയം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചതെന്നാണ് വിവരം.