കണ്ണൂർ: ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം വെള്ളിയാഴ്ച രാവിലെ ഒൻപതിന് ഇരിട്ടി പടിയൂരിലെ വസതിയിൽ സജീവ് ജോസഫ് എം.എൽ.എ. കുടുംബാംഗങ്ങൾക്കു കൈമാറും. ജപ്പാനിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെ വിമാനമാർഗം തിരുവനന്തപുരത്തെത്തിച്ച ചിതാഭസ്മം നോർക്ക റൂട്ട്സ് അധികൃതർ ഏറ്റുവാങ്ങി ട്രെയിൻ മാർഗമാണ് കണ്ണൂരിലെത്തിച്ചത്.
ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, വേൾഡ് മലയാളി ഫെഡറേഷൻ ജപ്പാൻ പ്രതിനിധി അനിൽരാജ്, നിഹോൺ കൈരളി സംഘടനാ പ്രതിനിധി അജയ് പീതാംബരൻ എന്നിവരുടെ സഹായത്തോടെ ജപ്പാനിൽ സംസ്കരിച്ചിരുന്നു.
Content Highlights: Ashes of V. Devika handed over to her family in Padiyoor, Kannur., Brought from Japan to Thiruvananthapuram via flight and then to Kannur by train., Cremation was done in Japan with family consent and assistance from MEA and Indian Embassy.
Published: 16 Oct 2026, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented