ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ്ക്ക് എതിരെ ഷൂ എറിഞ്ഞ അഭിഭാഷകൻ രാകേഷ് കിഷോറിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി. സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ പരാതിയില്‍ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയാണ് അനുമതി നൽകിയത്.
രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് തന്നെ നടപടി വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോയാൽ ഷൂ എറിഞ്ഞവർക്ക് വീണ്ടും പ്രശസ്തി ലഭിക്കുകയല്ലേ ചെയ്യുകയെന്നും സുപ്രീം കോടതി ആരാഞ്ഞു.
എന്നാൽ, സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് സുപ്രീം കോടതിയെ വീണ്ടും അപകീർത്തിപ്പെടുത്തുകയാണ് രാകേഷ് കിഷോർ എന്ന് സുപ്രീം കോടതി ബാർ അസോസിയേഷനും കേന്ദ്ര സർക്കാരും കോടതിയെ അറിയിച്ചു. തുടർന്നാണ് ദീപാവലിക്ക് ശേഷം കോടതിയലക്ഷ്യ ഹർജി പരിഗണിക്കാമെന്ന് ജസ്റ്റിസ്മാരായ സൂര്യ കാന്ത്, ജോയ് മാല ബാഗ്ചി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
Published: 16 Oct 2025, 02:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented