കളമശ്ശേരിയിൽ മന്ത്രി പി. രാജീവിനെ തോൽപ്പിച്ച് നിയമസഭയിലേക്കെത്തിയ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ മന്ത്രിയാകുമ്പോൾ അത് ഒരു തുടർച്ചയാണ്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിലെ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ.

To advertise here,

1976-ൽ ആലങ്ങാട് പഞ്ചായത്തിലെ കോങ്ങോർപ്പിള്ളിയിൽ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെയും നദീറയുടെയും മകനാണ്. സംസ്ഥാന അണ്ടർ-16 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരുവനന്തപുരം കേരള ലോ അക്കാദമിയിൽനിന്ന് എൽഎൽ.ബി. ബിരുദം നേടി. 2000-ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.

എം.എസ്.എഫിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നത്. യൂത്ത് ലീഗിന്റെ എറണാകുളം ജില്ലാ പ്രസിഡന്റായി. നിലവിൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. തൊഴിലാളിസംഘടനാ രംഗത്തും സജീവമാണ്. ഭാര്യ: ദിലാര. മക്കൾ: റിദ ഫാത്തിമ, വസീം ഖാദർ, റയ ഫാത്തിമ.