
തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയം ഡി.ജി.പി. അന്വേഷിക്കും. അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് നൽകുമെന്നാണ് വിവരം. സർവീസ് ചട്ടലംഘനം, അധികാര ദുർവിനിയോഗം എന്നിവയാണ് പരിശോധിക്കുന്നത്.
അജിത് കുമാറിന്റെ വിശദീകരണം കേൾക്കും. ഇതിനുപുറമെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകളും പരിശോധിക്കും. തിരുവനന്തപുരത്ത് വെച്ച് രാംമാധവിനേയും തൃശ്ശൂരിൽവെച്ച് ദത്താത്രേയ ഹൊസബാളെയും ഏത് സാഹചര്യത്തിലാണ് അജിത് കുമാർ കണ്ടത്, സന്ദർശനം എന്തിനുവേണ്ടിയായിരുന്നു, ഔദ്യോഗിക സ്വഭാവമുണ്ടായിരുന്നോ, വ്യക്തിപരമായിരുന്നോ, സർവീസ് ചട്ടലംഘനം നടന്നിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.
അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ എം.ആർ. അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റി നിർത്താനാണ് തീരുമാനം. വേഗത്തിൽ തന്നെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.
അതിനിടെ, തൃശ്ശൂരിൽ ബി.ജെ.പി.യുമായി ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണത്തെ രാഷ്ട്രീയമായി ചെറുക്കാനാണ് സി.പി.എം. തീരുമാനം. അതുകൊണ്ടാണ്, പി.ബി. അംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. അതേസമയം, എ.ഡി.ജി.പി. ആർ.എസ്.എസ്. നേതാക്കളെ കണ്ട പ്രശ്നത്തിൽ അങ്ങനെയൊരു നിലപാടെടുക്കേണ്ടെന്നാണ് നേതാക്കൾക്കിടയിലെ ധാരണ. രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിച്ച ഈ പ്രശ്നത്തിൽ തീരുമാനം മുഖ്യമന്ത്രിക്കുവിട്ടിരിക്കുകയാണ്.
വിവാദവിഷയങ്ങളിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുപുറമേ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ഇങ്ങനെപോയാൽപ്പോരെന്നും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ച പ്രശ്നങ്ങൾ ഗൗരവമായി കാണണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
Content Highlights: adgp ajith kumar rss leaders meet dgp will probe
Published: 09 Sept 2024, 09:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented