തിരുവനന്തപുരം: ശ്രീകാര്യത്ത് ഡ്രെയ്നേജ് പെപ്പ്ലെെൻ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചു. അയിരൂപ്പാറ സ്വദേശി വിനയൻ, ബിഹാർ സ്വദേശി ദീപക് എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ 10 മണിക്കായിരുന്നു അപകടം.
15 അടിയോളം താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അഗ്നിരക്ഷാസേനയുടേയും പോലീസിന്റെയും നാല് മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിച്ചത്.
വിനയനെ നേരത്തെ പുറത്തെടുക്കാൻ സാധിച്ചിരുന്നെങ്കിലും ദീപകിനെ രക്ഷിക്കാനായിരുന്നില്ല. പിന്നാലെ, 30-ഓളം അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ രക്ഷാദൗത്യത്തിനൊടുവിലാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്. ഡോക്ടർമാരെ സ്ഥലത്തെത്തിച്ച് ഇദ്ദേഹത്തിന് ആവശ്യമായ പ്രാഥമിക ചികിത്സ നൽകി. ദീപകിന്റെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം.
Content Highlights: Accident during drainage construction, workers were rescued
Published: 24 Dec 2023, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented