വളാഞ്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിൽനിന്ന് വിജയിച്ച യു.ഡി.എഫ്. സ്ഥാനാർഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ വോട്ടർമാർക്ക് നന്ദിപറഞ്ഞ് മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ പര്യടനംനടത്തി. പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും മികച്ച വോട്ട് വിഹിതം നേടിയ എം.എൽ.എ.യ്ക്ക് 10,744 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

To advertise here,

രണ്ടത്താണി മുള്ളൻമടയിൽനിന്നാരംഭിച്ച് ചന്തപ്പറമ്പ്, പൂവൻചിന, എം.കെ. നഗർ, ചേലക്കുത്ത്, വട്ടപ്പറമ്പ്, ഏർക്കര, മരുതിൻചിറ, എ.സി. നിരപ്പ്, പാറമ്മൽ, പള്ളിയാൽ, മുഴങ്ങാണി, പിലാത്തറ, ലക്ഷംവീട് കോളനി, തുവ്വപ്പാറ, മൂലാഞ്ചോല, പോസ്റ്റോഫീസ്, തടംപറമ്പ്, ജാറത്തിങ്കൽ, കല്ലുപാലം, മുനമ്പം, ചിത്രംപള്ളി, കരുവഞ്ചേരി, കരേക്കാട് നോർത്ത് എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്.