കാസര്‍കോട്: റെയില്‍വേ പാളത്തിനു നടുവില്‍ സിമന്റ് കട്ടയും ക്ലോസറ്റ് കഷ്ണവും കണ്ടെത്തി. കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള റെയില്‍വേ പാളത്തിലാണിത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. 

To advertise here,

കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ലോക്കോപൈലറ്റാണ് ഇവ കണ്ടത്. ട്രെയിന്‍ അപകടം കൂടാതെ കടന്നുപോയി. ലോക്കോപൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍.പി.എഫും പോലീസും പ്രദേശത്ത് പരിശോധന നടത്തി.