ഏലപ്പാറ: പ്രായമായ ആളെ ജനനേന്ദ്രിയം മുറിഞ്ഞനിലയിൽ ആശുപത്രിയിലെത്തിച്ചു. കൊച്ചുകരുന്തരുവി സ്വദേശി തങ്കപ്പനെ(70)യാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
നായയുടെ കടിയേറ്റാണ് ജനനേന്ദ്രിയം മുറിഞ്ഞതെന്നാണ് ഒപ്പമുണ്ടായിരുന്നവർ അറിയിച്ചത്. ഗുരുതരപരിക്കായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആയുധംകൊണ്ട് മുറിവേറ്റതായാണ് പ്രാഥമികനിഗമനം. അബോധാവസ്ഥയിലായതിനാൽ പോലീസിന് തങ്കപ്പന്റെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന്റെ കാലിലും മുറിവുകളുണ്ട്.
വാഗമൺ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: 70 year old man hospitalized wound in genital organ
Published: 03 Mar 2025, 09:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented