നെടുങ്കണ്ടം (ഇടുക്കി): തമിഴ്‌നാട്ടിലെ തിരുച്ചന്തൂരിൽ തീർഥാടനത്തിന് പോയ സഹോദരിമാർ താമ്രപർണി നദിയിൽ മുങ്ങിമരിച്ചു. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരികളും തേനി സ്വദേശികളുമായ ശങ്കർ-ലക്ഷ്മി ദമ്പതിമാരുടെ മക്കളായ മീനാക്ഷി (12), അബിനയ (16) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്.

To advertise here,

തേനിയിൽനിന്ന് ക്ഷേത്രത്തിലേയ്ക്കുള്ള യാത്രാമധ്യേ തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വർ ക്ഷേത്രത്തിൽ എത്തി. അവിടെ നദിയിൽ കുളിക്കുന്നതിനിടെ കുട്ടികൾ മുങ്ങി താഴുകയുമായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റു മോർട്ടിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.