തിരുവന്തപുരം: പി.വി. അൻവർ എം.എൽ.എ.യുടെ ആരോപണങ്ങൾക്ക് പിന്നാലെ മലപ്പുറം പോലീസിൽ വൻ അഴിച്ചു പണി. ജില്ലയിലെ എട്ട് ഡി.വൈ.എസ്.പിമാർ ഉൾപ്പെടെ 16 ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചു. മലപ്പുറം എസ്.പി. എസ് ശശിധരനെ മാറ്റി. പകരം ആർ.വിശ്വനാഥിനെ മലപ്പുറം എസ്.പി.യായി നിയമിച്ചു. 

To advertise here,

പരാതിക്കാരിയോട് ദുരുദ്ദേശപരമായി പെരുമാറിയതിന് പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം.വി. മണികണ്ഠനെ സസ്പെൻഡ് ചെയ്തു. താനൂർ ഡി.വൈ.എസ്.പി. വി.വി. ബെന്നിക്കും സ്ഥലംമാറ്റം. കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിലേക്കാണ് ബെന്നിയെ സ്ഥലം മാറ്റിയത്.

മലപ്പുറം ജില്ലയിൽ നിന്ന് മാത്രം സ്ഥലം മാറ്റം ലഭിച്ച ഡി.വൈ.എസ്.പിമാർ

  • പ്രേംജിത്ത് (ഡി.വൈ.എസ്.പി. മലപ്പുറം) 
  • സാജു കെ എബ്രഹാം (ഡി.വൈ.എസ്.പി. പെരിന്തൽമണ്ണ)
  • ബൈജു കെ.എം. (തിരൂർ ഡി.വൈ. എസ്.പി.) 
  • ഷിബു പി (കൊണ്ടോട്ടി ഡി.വൈ.എസ്.പി.) 
  • സന്തോഷ് പി.കെ. (നിലമ്പൂർ ഡി.വൈ.എസ്.പി.) 
  • അബ്ദുൾ ബഷീർ (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് മലപ്പുറം) 
  • മൂസ വല്ലോക്കാടൻ (മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച്).