ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച വനിതാ നേതാവിനെ പുരുഷ പോലീസ് പിടികൂടിയ സംഭവം ഏറ്റെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ (NCW).

To advertise here,

ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെത്തുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ അറിയിച്ചു. 'മാര്‍ച്ച് ഒമ്പതിന് കേരളത്തിലെത്തും. ഈ വിഷയം ഏറ്റെടുക്കും' വിഷയം ചൂണ്ടിക്കാട്ടിയ മഹിളാ മോര്‍ച്ചയുടെ ട്വീറ്റിന് മറുപടിയായിട്ടാണ് രേഖ ശര്‍മ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം കോഴിക്കോട് മുണ്ടിക്കല്‍താഴം ജങ്ഷനില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശ്ശേരിയെ ആണ് പോലീസുകാരന്‍ തടഞ്ഞത്.