ന്യൂഡല്‍ഹി: ഭര്‍ത്താവ് ചെയ്യുന്നതെന്തും ഭാര്യ പിന്തുടരേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. അമരീന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടും എന്തുകൊണ്ട് ഭാര്യ പ്രണീത് കൗര്‍ കോണ്‍ഗ്രസില്‍ തുടരുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ വിദേശകാര്യ സഹ മന്ത്രിയായിരുന്നു പ്രണീത് കൗര്‍. നിലവില്‍ പട്യാല മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയുമാണ്.
അമരീന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും കോണ്‍ഗ്രസ് പ്രണീത് കൗറിന്റെ രാജി ആവശ്യപ്പെട്ടിരുന്നില്ല. രാജി ആവശ്യപ്പെട്ടാല്‍ അത് എ.എ.പിക്ക് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസിനും പ്രണീത് കൗറിനും അറിയാമെന്നും അതുകൊണ്ടാണ് രാജി ആവശ്യപ്പെടാത്തതെന്നും ബിജെപി ആരോപിക്കുന്നു.
പ്രണീത് കൗറിന് അമരീന്ദര്‍ സിങ്ങിനെക്കാള്‍ ബോധമുണ്ടെന്ന് കോണ്‍ഗ്രസിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി കൂടിയായിരുന്ന മാര്‍ഗരറ്റ് ആല്‍വ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് മകന്‍ രണ്‍ബീര്‍ സിങ്, മകള്‍ ഇന്ദേര്‍ കൗര്‍, ചെറുമകന്‍ നിര്‍വാന്‍ സിങ് എന്നിവര്‍ക്കൊപ്പം അമരീന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
കുടുംബത്തിലെ നിരവധി പേര്‍ക്കെതിരേ കേസുകള്‍ വരുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അമരീന്ദര്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിച്ചു. ഒരിക്കല്‍ ഒരാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ താന്‍ ചെയത എല്ലാ പാപങ്ങളും പൊറുക്കപ്പെടും. അമരീന്ദറിന് തന്റെ കുടുംബത്തെ രക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് അമരീന്ദര്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
Content Highlights: Wife Not Joining BJP? Amarinder Singh Was Asked. His Response.
Published: 20 Sept 2022, 09:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented