
ന്യൂഡൽഹി: എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിനുമുന്നോടിയായുള്ള അവസാന അന്താരാഷ്ട്ര വിമാന സർവീസ് നടത്തി വ്യോമയാനക്കമ്പനിയായ വിസ്താര. ചൊവ്വാഴ്ച പുലർച്ചെ ഡൽഹിയിൽനിന്ന് സിങ്കപ്പൂരിലേക്കാണ് വിമാനം സർവീസ് നടത്തിയത്. മുംബൈയിൽനിന്ന് ഡൽഹിയിലേക്കാണ് അവസാന ആഭ്യന്തരസർവീസ് നടത്തിയത്.
ടാറ്റയുടെയും സിങ്കപ്പൂർ എയർലൈൻസിന്റെയും സംയുക്തസംരംഭമായി 2015 ജനുവരിയിലാണ് വിസ്താര ആരംഭിച്ചത്. ചൊവ്വാഴ്ചമുതൽ ടാറ്റ ഗ്രൂപ്പിനുകീഴിൽ ‘എയർ ഇന്ത്യ’ എന്ന ബ്രാൻഡിൽമാത്രമാകും സേവനങ്ങൾ ഉണ്ടാകുക. ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിനുകീഴിൽ ഫുൾ സർവീസ് കമ്പനിയായി എയർ ഇന്ത്യ, നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ് എന്നിങ്ങനെ രണ്ടു ബ്രാൻഡുകൾമാത്രമാണ് അവശേഷിക്കുക.
Content Highlights: Vistara Final take off to Singapore
Published: 12 Nov 2024, 03:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented