
ഹൈദരാബാദ്: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വസന്ത് റാവു ചവാന് (70) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മഹാരാഷ്ട്രയിലെ നന്ദേഡ് മണ്ഡലത്തിലെ എം.പിയാണ്.
വസന്ത് റാവു ചവാന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, ബി.ജെ.പി. രാജ്യസഭാ എം.പി. അശോക് ചവാന് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
അശോക് ചവാന്റെ ശക്തികേന്ദ്രമാണ് നന്ദേഡ്. അശോക് ചവാന് ബി.ജെ.പിയിലേക്ക് പോയശേഷമാണ് നന്ദേഡില്‍ മത്സരിക്കാനായി കോണ്‍ഗ്രസ് വസന്ത് ചവാനെ കൊണ്ടുവന്നത്. സിറ്റിങ് എം.പിയായ ബി.ജെ.പി. സ്ഥാനാര്‍ഥി പ്രതാപ് പാട്ടീലിനെ 50,000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വസന്ത് ചവാന് അശോക് ചവാന്റെ കോട്ടയായ നന്ദേഡ് മണ്ഡലം പിടിച്ചെടുത്തത്.
മഹാരാഷ്ട്രയില്‍ എം.എല്‍.എയും എം.എല്‍.സിയുമായിരുന്ന വസന്ത് ചവാന് പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ വകവെയ്ക്കാതെയാണ് നന്ദേഡില്‍ പോരാട്ടത്തിനിറങ്ങിയത്. അശോക് ചവാന് ബി.ജെ.പിയിലേക്ക് പോയതിന് ശേഷം നന്ദേഡില്‍ കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നല്‍കിയത് വസന്ത് ചവാനാണ്. വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദേഡിലെ സീറ്റുകളിലെ സ്ഥാനാര്ഥിനിര്ണയത്തിനായുള്ള ഓട്ടത്തിലായിരുന്നു രണ്ടാഴ്ച മുമ്പ് വരെ വസന്ത് ചവാന്.
Content Highlights: Vasantrao Chavan, Nanded MP and Congress veteran, passes away at 70
Published: 26 Aug 2024, 12:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented