
ശ്രീനഗര്‍: കാഠ്രാ ടൗണിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള റോപ്പ് വേ പദ്ധതിക്കെതിരെ നാട്ടുകാര്‍ നടത്തിയ പ്രകടനത്തില്‍ സംഘര്‍ഷം. തിങ്കളാഴ്ചയാണ് സംഭവം. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പദ്ധതി യാഥാര്‍ഥ്യമായാല്‍ അത് തങ്ങളുടെ ഉപജീവനമാര്‍ഗം തകര്‍ക്കമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
താരാക്കോട്ട് മാര്‍ഗ് മുതല്‍ സാംഞ്ചി ഛത്ത് വരെ ബന്ധിപ്പിക്കുന്ന 250 കോടി രൂപയുടെ പദ്ധതിയാണ് ശ്രീമാതാ വൈഷ്ണോ ദേവി ദേവാലയത്തിലേത്. രണ്ടര കിലോ മീറ്ററിനടുത്ത വരുന്ന റോപ്പ് വേ പദ്ധതി വരുന്നതോടെ നിലവില്‍ ദുഷ്‌കരമായ ട്രെക്കിങ് യാത്ര ആറ് മിനിറ്റായി ചുരുക്കുമെന്നാണ് പ്രതീക്ഷ. ഇത് മുതിര്‍ന്ന തീര്‍ഥാടകര്‍ക്ക് ഗുണകരമാണ്. എന്നാല്‍ പദ്ധതി തങ്ങളുടെ ഉപജീവനമാര്‍ഗം തകര്‍ക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
നൂറ് കണക്കിന് കടയുടമകളും ചുമട്ട് തൊഴിലാളികളും മറ്റും പ്രക്ഷോഭത്തില്‍ പങ്കെടുത്തു. തങ്ങളുടെ ഉപജീവനമാര്‍ഗം ആശ്രയിക്കുന്ന പരമ്പരാഗത മാര്‍ഗത്തെ മറികടക്കുന്നതാണ് പദ്ധതിയെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
പ്രക്ഷോഭ സ്ഥലത്തിലൂടെ കടന്നുപോകാന്‍ ശ്രമിച്ച സി.ആര്‍.പി.എഫ് വാഹനത്തെ പ്രതിഷേധക്കാര്‍ നേരിട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. േപാലീസ് ഇടപെട്ടാണ് ക്രമസമാധാനം പുനഃസ്ഥാപിച്ചത്.
Content Highlights: Vaishno Devi Shrine Board protests in Katra
Published: 25 Nov 2024, 06:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented